BA Malayalam

മുന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്‌സ് ബിരുദം ,നാല് വർഷ ഓണേഴ്‌സ് വിത്ത് റിസേർച്ബിരുദം 2024(മലയാള ഭാഷ സാഹിത്യ സംസ്കാരം)

BA Malayalam

യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ഉൾപ്പെടെ ആയിരക്കണക്കിന് മിടുക്കരായ വിദ്യാർത്ഥികൾക്ക് വഴിവെളിച്ചമായി നിലകൊള്ളുന്ന 27 വർഷത്തെ പ്രവർത്തന പരിചയമുള്ള ഡിപ്പാർട്മെന്റാണ് ഈ കോളേജിലെ മലയാളവിഭാഗം.

ഗവേഷണബിരുദമുള്ള അധ്യാപകർ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം.

ഭാഷാ പഠനം കേവലം അറിവും ആശയ ഗ്രഹണവും മാത്രമാകാതെ, വിശകലന ബുദ്ധിയോടും അപഗ്രഥന വൈഭവത്തോടും പഠനത്തെ സമീപിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

വ്യാകരണ വിഷയങ്ങളിലുള്ള പേടിയകറ്റി മത്സര പരീക്ഷകളിലെ മലയാളം പോലെയുള്ള വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തി ഭാഷാ പഠനം അനായാസമാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു.

പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുക്കി നിർത്താതെ പഠനയാത്രകൾ സെമിനാറുകൾ സാഹിത്യ സാംസ്കാരിക പരിപാടികൾ സാഹിത്യ മത്സരങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നു.

സമകാല സമൂഹത്തിൽ ഏറ്റവും പ്രസക്തമായ പരിസ്ഥിതി പഠനം വിവരസാങ്കേതികവിദ്യ, സിനിമ, തിരക്കഥ, നവമാധ്യമ പഠനം, പത്രപ്രവർത്തനം, തുടങ്ങിയ നൂതന വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പഠന രീതികൾ.

Major course– DSC

  1. മലയാള നോവൽ
  2. മലയാള കവിത
  3. നവമാധ്യമ പഠനം
  4. മലയാള ചെറുകഥ
  5. മലയാള നാടകം
  6. ചലച്ചിത്ര പഠനം
  7. അലങ്കാര വൃത്തശാസ്ത്രം (Mandatory)
  8. പെണ്ണെഴുത്ത് – സിദ്ധാന്തവും പ്രയോഗവും
  9. ഇൻഫോർമാറ്റിക്സ്
  10. ജെൻഡർ പഠനങ്ങൾ
  11. പരിസ്ഥിതി പഠനങ്ങൾ
  12. നാട്ടറിവ് പഠനം – ചരിത്രവും സ്വരൂപവും
  13. മലയാള വ്യാകരണം I (Mandatory)
  14. ഭാഷാ ശാസ്ത്രം I (Mandatory)
  15. ഗവേഷണ രീതിശാസ്ത്രം I
  16. മലയാള വ്യാകരണം II (Mandatory)
  17. ഭാഷാ ശാസ്ത്രം II (Mandatory)

Minor course – DSE

  1. കേരളീയ നവോത്ഥാനം
  2. ആധുനിക സാങ്കേതികവിദ്യയും മലയാള ഭാഷയും
  3. പത്രപ്രവർത്തനം
  4. ജെൻഡർ പഠനം
  5. മാധവിക്കുട്ടി – സമഗ്രപഠനം
  6. കുമാരനാശാൻ – സമഗ്രപഠനം

Ability Enhancement course

     Sem 1

  1. സിനിമയും ഭാഷയും
  2. ഭാഷാപരിചയം
  3. നവസാങ്കേതികതയും ഭാഷയും
  4. ഭാഷയും ഭാവനയും

Sem 2

  1. പ്രചോദനാത്മകസാഹിത്യം
  2. കേരളീയ ഗാനപാരമ്പര്യം
  3. ഗദ്യസമീക്ഷ
  4. ചലച്ചിത്രഗാനപഠനം

Multi-disciplinary course

1 Sem

  1. മത്സരപരീക്ഷയിലെ മലയാളം
  2. തിരക്കഥാരചന
  3. കേരളം – ഭാഷ – സാഹിത്യം – കല

Skill Enhancement Course

Sem 4

  1. വിവർത്തനം – പ്രായോഗികപാഠങ്ങൾ

Sem 5

 

  1. ചലച്ചിത്ര സാങ്കേതികത

Sem 6

  1. പ്രസാധനവും വിപണനവും

Value Added Course

Sem 3

  1. ഭിന്നശേഷിപഠനം

Sem 4

  1. ഹരിത സൗന്ദര്യ ശാസ്ത്രം
  2. ടൂറിസവും സാംസ്കാരിക വിനിമയവും